ലണ്ടൻ: ആവേശപ്പോരിൽ ചെൽസിയെ തകർത്ത് എഫ്എ കപ്പിൽ മുത്തമിട്ട് മാഞ്ചസ്റ്റർ സിറ്റി. ലണ്ടനിലെ വിഖ്യാതമായ വെംബ്ലി സ്റ്റേഡിയത്തിൽ നടന്ന ഫൈനലിൽ ചെൽസിയെ ഏകപക്ഷീയമായ ഒരു ഗോളിന് തകർത്താണ് സിറ്റി കിരീടം ചൂടിയത്.
ആക്രമണ പ്രത്യാക്രമണവുമായി ഇരുടീമുകളും കളംനിറഞ്ഞെങ്കിലും ആദ്യ പകുതി ഗോൾ രഹിതമായി അവസാനിച്ചു. രണ്ടാം പകുതിയിൽ ചെൽസി മികച്ച മുന്നേറ്റങ്ങൾ നടത്തിയെങ്കിലും സിറ്റിയുടെ പ്രതിരോധം തകർക്കാനായില്ല. തുടർന്ന് 72-ാം മിനിറ്റിൽ സെമെന്യോ നേടിയ ഗോൾ സിറ്റിയുടെ വിജയം ഉറപ്പിച്ചു.
ഈ വിജയത്തോടെ മാഞ്ചസ്റ്റർ സിറ്റിയുടെ എഫ്എ കപ്പ് കിരീടനേട്ടം എട്ടായി ഉയർന്നു. ഇതോടെ ഏറ്റവും കൂടുതൽ എഫ്എ കപ്പ് നേടിയ ക്ലബുകളുടെ പട്ടികയിൽ ചെൽസി, ലിവർപൂൾ, ടോട്ടനം എന്നിവർക്കൊപ്പമെത്താനും സിറ്റിക്ക് സാധിച്ചു.